കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വരുത്തേണ്ട മാറ്റങ്ങളില്‍ സമവായം ഉണ്ടാക്കാന്‍ നാളെ സര്‍വകക്ഷിയോഗം ചേരും. കോവിഡ് കേസുകള്‍ വന്‍തോതില്‍ ഉയരുന്ന സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിച്ചത്. പ്രതിദിന രോഗബാധ ഏഴായിരം കടന്നിരിക്കുകയാണ്. മരണസംഖ്യയും ുയരുകയാണ്. അതീവ ജാഗ്രത പാലിച്ചില്ലെങ്കില്‍ സംസ്ഥാനത്ത് വലിയ ദുരന്തമാകും ഉണ്ടാവുകയെന്ന് ആരോഗ്യമന്ത്രി കെ കെ ഷൈലജ മുന്നറിയിപ്പ് നല്‍കിയിരുന്നു. രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുമായി പൂര്‍ണമായി സഹകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചിട്ടുണ്ട്.




































