യുഡിഎഫ് ആള്‍ക്കൂട്ട പ്രക്ഷോഭം നിര്‍ത്തിവെക്കുന്നു

0

കോവിഡ് വ്യാപനം ശക്തമായ സാഹചര്യത്തില്‍ ആള്‍ക്കൂട്ട സമരങ്ങളും പ്രക്ഷോഭങ്ങളും താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ യുഡിഎഫ് തീരുമാനം. എന്നാല്‍ സംസ്ഥാന സര്‍ക്കാരിനെതിരായ പ്രതിഷേധം തുടരും. യുഡിഎഫ് നേതാക്കളുടെ അനൗദ്യോഗിക യോഗത്തിലാണ് തീരുമാനമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍ കുഴപ്പങ്ങളിലും ആരോപണങ്ങളിലും ഒറ്റപ്പെട്ട് നില്‍ക്കുന്ന അവസരമാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. സമരങ്ങളില്‍ പൊതുജന പങ്കാളിത്തം കൂടിവരികയാണ്. സാധാരണ സമരങ്ങളില്‍ പങ്കെടുക്കുന്നത് പ്രത്യക്ഷ പ്രവര്‍ത്തകരാണ്. എന്നാല്‍ സര്‍ക്കാരിനെതിരെ ഇപ്പോള്‍ സാധാരണ ജനങ്ങള്‍ കൂടി പ്രതിഷേധത്തിന് ഇറങ്ങുകയാണ്. ഈ സാഹചര്യത്തില്‍ കൂടിയാണ് ആള്‍ക്കൂട്ട സമരങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കുന്നത്.