HomeKeralaവൈത്തിരിയില്‍ ഏറ്റുമുട്ടല്‍ അല്ല, കൊലപാതകമെന്ന് സൂചന

വൈത്തിരിയില്‍ ഏറ്റുമുട്ടല്‍ അല്ല, കൊലപാതകമെന്ന് സൂചന

വൈത്തിരിയിലെ റിസോര്‍ട്ടില്‍ മാവോയിസ്റ്റ് പ്രവര്‍ത്തകന്‍ സി പി ജലീലിനെ വെടിവെച്ചു കൊന്നതാണെന്ന് സൂചന. ഏറ്റുമൂട്ടലിനിടയാണ് കൊല്ലപ്പെട്ടതെന്ന പൊലീസ് വാദം ശരിയല്ലെന്ന സൂചന നല്‍കി ഫോറന്‍സിക് റിപ്പോര്‍ട്ട്. ജലീലിന്റെ തോക്കില്‍ നിന്ന് വെടി ഉതിര്‍ത്തിട്ടില്ലെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇതോടെ പൊലീസ് വാദം പൊളിയുകയാണ്. ജലീലിന്റെ തോക്കില്‍ നിന്ന് വെടി ഉതിര്‍ത്തിട്ടില്ല എന്ന് മാത്രമല്ല, ജലീലിന്റെ കൈകളില്‍ വെടിമരുന്നിന്റെ അംശവും ഉണ്ടായില്ല.

ജലീലിന്റ ബന്ധുക്കള്‍ അന്നുതൊട്ടേ പറയുന്നതാണ് ഇത് ഏറ്റുമുട്ടല്‍ കൊലയല്ല കരുതിക്കൂട്ടി കൊന്നതാണ് എന്ന്. സംഭവ സ്ഥലത്ത് നിന്ന് കണ്ടെടുത്ത തോക്ക് മടക്കി ലഭിക്കണം ന്നാവശ്യപ്പെട്ട് പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ തോക്ക് നല്‍കരുതെന്നും നല്‍കിയാല്‍ തെളിവ് നശിപ്പിക്കും എന്നും ബന്ധുക്കള്‍ വാദിച്ചു. ഇപ്പോള്‍ ബന്ധുക്കള്‍ ഉന്നയിച്ച വാദങ്ങള്‍ ശരിയാണെന്ന് തെളിഞ്ഞിരിക്കുകയാണ്.

Most Popular

Recent Comments