HomeIndiaകര്‍ഷകരുടെ മരണ വാറണ്ടെന്ന് പ്രതിപക്ഷം

കര്‍ഷകരുടെ മരണ വാറണ്ടെന്ന് പ്രതിപക്ഷം

കാര്‍ഷിക പരിഷ്‌ക്കരണ ബില്ലുകള്‍ക്കെതിരെ ആഞ്ഞടിച്ച് രാജ്യസഭയില്‍ പ്രതിപക്ഷം. ബില്ലുകള്‍ രാജ്യസഭയില്‍ കൃഷിമന്ത്രി നരേന്ദ്ര സിങ്ങ് തോമര്‍ അവതിപ്പിച്ചതോടെയാണ് പ്രതിപക്ഷ നേതാക്കള്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചത്. കാര്‍ഷിക വിപണന നിയന്ത്രണം എടുത്തുകളയുന്ന ബില്ലും കരാര്‍ കൃഷി അനുവദിക്കുന്ന ബില്ലുമാണ് അവതരിപ്പിച്ചത്.

കര്‍ഷകരുടെ മരണവാറണ്ടാണ് ബില്ലുകളെന്ന് പ്രതിപക്ഷം ആരോപിച്ചു. രണ്ട് ബില്ലുകള്‍ക്കും പ്രതിപക്ഷം നിരാകരണ പ്രമേയം നല്‍കിയിരുന്നു. എന്നാല്‍ മന്ത്രി ബില്ലുകള്‍ അവതിപ്പിക്കുകയായിരുന്നു. ബില്ലുകള്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷത്തെ നാല് അംഗങ്ങള്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.

എന്നാല്‍ ബില്ലുകള്‍ രാജ്യസഭയില്‍ പാസ്സാക്കാനാകുമെന്ന ഉറച്ച വിശ്വാസത്തിലാണ്് കേന്ദ്രസര്‍ക്കാര്‍. ആകെയുള്ള 243 അംഗങ്ങളില്‍ 25 പേര്‍ പങ്കെടുക്കുന്നില്ല. ഇവരില്‍ 10 പേര്‍ക്ക് കോവിഡാണ്. ഇതോടെ 105 പേര്‍ പിന്തുണച്ചാല്‍ ബില്ലുകള്‍ പാസ്സാകും.

Most Popular

Recent Comments