ചൈനയുമായുള്ള വ്യാപാരങ്ങള്‍ ഓരോന്നായി കുറച്ച് ഇന്ത്യ. ചൈനയെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കാനുള്ള നടപടികളാണ് പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്നത്.
ആപ്പുകള്‍ക്കും പല ഇറക്കുമതിക്കും പിന്നാലെ ചൈനയുടെ വലിയ വിപണന വസ്തുവായ പട്ടുനൂലിനും ഇന്ത്യ വിലക്കേര്‍പ്പെടുത്തുന്നു. അതിര്‍ത്തിയില്‍ ചൈനയുടെ പ്രകോപനം തുടരുന്നതിനിടെയാണ് കൂടുതല്‍ വിലക്കുകള്‍ ഇന്ത്യ തുടരുന്നത്.
ലോകത്തെ ഏറ്റവും വലിയ പട്ടുനൂല്‍ ഉത്പാദക രാജ്യമാണ് ചൈന. അവരുടെ കൂടുതല്‍ കയറ്റുമതിയും ഇന്ത്യയിലേക്കാണ്. ഇന്ത്യ ഇറക്കുമതി നിര്‍ത്തിയാല്‍ ചൈനയുടെ സാമ്പത്തിക മേഖലയ്ക്കും അവരുടെ പട്ടുനൂല്‍ കര്‍ഷകര്‍ക്കും വലിയ തിരിച്ചടിയാവും. കഴിഞ്ഞ സാമ്പത്തിക വര്‍ഷം മാത്രം 9.9 കോടി ഡോളറിന്റെ പട്ടുനൂലാണ് ഇന്ത്യ ഇറക്കുമതി ചെയ്തത്.