സംസ്ഥാന പൊലീസ് സേനയില്‍ മുസ്ലീം തീവ്രവാദി സംഘടനകള്‍ക്ക് വിവരം ചോര്‍ത്തി നല്‍കാന്‍ ആളുകള്‍. സംസ്ഥാനത്തെ ജനങ്ങളെ ആശങ്കയിലാഴ്ത്തുന്ന വിവരം ഏറെ നാളായി കേള്‍ക്കുന്നുണ്ടെങ്കിലും ഔദ്യോഗികമായി ഇതുവരെ സമ്മതിച്ചിരുന്നില്ല.
പോപ്പുലര്‍ ഫ്രണ്ട് പോലുള്ള മുസ്ലീം തീവ്രവാദി സംഘടനകള്‍ക്ക് വിവരം ചോര്‍ത്തി നല്‍കിയെന്ന ആരോപണത്തില്‍ രണ്ടു പൊലീസുകാര്‍ക്ക് എതിരെ നടപടി എടുത്തിരിക്കുകയാണ്. കോഴിക്കോട് സ്‌പെഷ്യല്‍ ബ്രാഞ്ചിലെ പൊലീസുകാരാണ് കുറ്റക്കാര്‍. ബിജെപി നേതാവിനെ വധിക്കാന്‍ ശ്രമിച്ച് കേസിലെ അന്വേഷണ ഗതി ഇവര്‍ സ്ഥിരമായി തീവ്രവാദികള്‍ക്ക് ചോര്‍ത്തി കൊടുക്കുകയായിരുന്നു. എളിയാര്‍മല സംരക്ഷമ സമിതി വൈസ് ചെയര്‍മാന്‍ കൂടിയായ ഓട്ടോ ഡ്രൈവര്‍ ഷാജിയെയാണ് വധിക്കാന്‍ ശ്രമിച്ചിരുന്നത്.
പൊലീസുകാര്‍ രഹസ്യം ചോര്‍ത്തി നല്‍കുന്നതിന്റെ ശബ്ദരേഖ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഒരു എഎസ്‌ഐയും സിവില്‍ പൊലീസ് ഓഫീസറുമാണ് നടപടി നേരിടുന്നത്. ഇരുവരേയും മലപ്പുറത്തേക്ക് മാറ്റി. തീവ്രവാദികള്‍ക്ക് സഹായം ചെയ്യുന്ന നിരവധി പേര്‍ പൊലീസില്‍ ഉണ്ടെന്നാണ് ആഭ്യന്തര വകുപ്പ് കരുതുന്നത്. ിക്കാര്യം ബിജെപി അടക്കമുള്ളവര്‍ നേരത്തെ പറഞ്ഞിരുന്നതാണ്.