റഫേല്‍ ഇനി സേനയ്‌ക്കൊപ്പം

0

ഇന്ന് രാവിലെ 10 ന് ഇന്ത്യന്‍ സൈന്യത്തില്‍ ഒരു കരുത്തന്‍ കൂടിയുണ്ടാവും. ഫ്രാന്‍സില്‍ നിന്ന് വാങ്ങിയ റഫേല്‍ യുദ്ധവിമാനങ്ങള്‍ ഇന്ന് വ്യോമസേനയുടെ ഭാഗമാകും. ഇന്ത്യക്ക് ലഭിച്ച ആദ്യ ബാച്ച് യുദ്ധ വിമാനങ്ങളാണ് ഇന്ന് രാവിലെ സേനയുടെ ഭാഗമാകുന്നത്. അംബാല വ്യോമസേന താവളത്തിലാണ് ചടങ്ങ് നടക്കുന്നത്. ഫ്രാന്‍സിലെ പ്രതിരോധ മന്ത്രി ഫ്‌ളോറന്‍സ് പാര്‍ലി മുഖ്യാതിഥിയാവും. ഇന്ത്യന്‍ പ്രതിരോധമന്ത്രി രാജ്‌നാഥ്‌സിംഗ്, ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍ തുടങ്ങിയ പ്രമുഖര്‍ പങ്കെടുക്കും.