കോവിഡിനെ നിസ്സാരവത്ക്കരിക്കരുതെന്ന് മോദി

0

കോവിഡ് രോഗത്തെ ചെറുതായി കാണുകയോ നിസ്സാരവത്ക്കരിക്കുകയോ ചെയ്യരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്ലാവരും മാസ്‌ക്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം. രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കുകയും വേണമെന്നും പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു.

രാജ്യത്ത് കോവിഡ് ബാധ അതിവേഗം കൂടുന്ന സാഹചര്യത്തില്‍ പരിശോധനയില്‍ കേന്ദ്രസര്‍ക്കാര്‍ പുതിയ നിര്‍ദേശങ്ങള്‍ നല്‍കി. ദ്രുത പരിശോധനയില്‍ നെഗറ്റീവ് ആണെങ്കിലും ലക്ഷണമുണ്ടെങ്കില്‍ ആര്‍ടിപിസിആര്‍ നടത്തണം. രാജ്യത്ത് ആകെ രോഗബാധിതരുടെ എണ്ണം 44 ലക്ഷം കടന്നിട്ടുണ്ട്- 44,65,863. മരണം 75,062 അയി.