ഒട്ടും ഉദ്ദേശിക്കാതെ പറഞ്ഞ സ്ത്രീ വിരുദ്ധ വാക്കുകളില്‍ ഖേദം പ്രകടിപ്പിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കഴിഞ്ഞ ദിവസം നടന്ന വാര്‍ത്താസമ്മേളനത്തില്‍ ഒരു ചോദ്യത്തിന് ഉത്തരമായി പറഞ്ഞ ഒരു വാചകം വിവദമായിരുന്നു. മനസ്സില്‍ ചിന്തിക്കാത്ത പരാമര്‍ശമാണ് ഉണ്ടായതെന്ന് ചെന്നിത്തല ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
വീണ്ടും കേട്ടപ്പോഴാണ് താന്‍ ഉദ്ദേശിക്കാത്ത തരത്തില്‍ വാക്കുകള്‍ക്ക് അര്‍ത്ഥമുണ്ടെന്ന് മനസ്സിലായത്. അത്തരമൊരു പരാമര്‍ശം തന്‌റെ ഭാഗത്ത് നിന്ന് ഉണ്ടാകരുതായിരുന്നു. അതിനാല്‍ പ്രസ്തുത വാക്കുകള്‍ പിന്‍വലിച്ച് ഖേദം പ്രകടിപ്പിക്കുകയുമാണ്. തന്റെ ജീവിതത്തില്‍ സ്ത്രീകളെ അപമാനിക്കുകയോ വേദനിപ്പിക്കുകയോ ചെയ്യുന്ന ഒന്നും പറയുകയോ ചെയ്യുകയോ ഉണ്ടായിട്ടില്ല.
സംസ്ഥാന സമൂഹം ഇന്നേവരെ കാണാത്ത തരത്തിലുള്ള സ്ത്രീപീഡനങ്ങളാണ് സര്‍ക്കാര്‍ സംവിധാനങ്ങളില്‍ പോലും ഉണ്ടാകുന്നത്. കോവിഡ് രോഗികളെ പോലും പീഡിപ്പിച്ച സംഭവം കേരളത്തിന് നാണക്കേടായെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.