പബ്ജിയും നിരോധിച്ചു

0

ചൈനയുടെ ആപ്പുകള്‍ വീണ്ടും നിരോധിച്ച് ഇന്ത്യ. പബ്ജി അടക്കമുള്ള 118 ആപ്പുകളാണ് നിരോധിച്ചത്. ചൈനയുമായി അതിര്‍ത്തിയില്‍ ബന്ധം വഷളായ സാഹചര്യത്തിലാണ് ഇന്ത്യയുടെ നീക്കം. പബ്ജി ചൈനയുടെ ഗെയിം അല്ലെങ്കിലും ഗെയിമിന്റെ മൊബൈല്‍ പതിപ്പിന്റെ ഉടമകള്‍ ടെന്‍സെന്റ് ഗെയിംസ് എന്ന ചൈനീസ് ടെക് കമ്പനിയാണ്. ഈ ഒരു ഗെയിമില്‍ നിന്ന് മാത്രം കഴിഞ്ഞ മാസം സമ്പാദിച്ചത് 1700 കോടിയിലേറെ രൂപയാണ്.