മുന്‍ രാഷ്ട്രപതി പ്രണാബ് കുമാര്‍ മുഖര്‍ജി ഇനി ദീപ്തമായ ഓര്‍മ. പൂര്‍ണ ദേശീയ ബഹുമതികളോടെ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരുന്നു സംസ്‌ക്കാര ചടങ്ങുകള്‍. ഡല്‍ഹിയിലെ ലോധി റോഡ് ശ്മശാനത്തിലായിരുന്നു സംസ്‌ക്കാരം.
കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ആര്‍മി റിസര്‍ച്ച് ആന്റ് റഫറല്‍ ആശുപത്രിയില്‍ നിന്ന് രാവിലെ 9.30 ഓടെയാണ് മൃതദേഹം രാജാജി റോഡിലെ പത്താം നമ്പര്‍ വസതിയിലെത്തിച്ചത്. കോവിഡ് ബാധിതനായിരുന്നതിനാല്‍ അദ്ദേഹത്തിന്റെ ഛായചിത്രത്തിന് മുന്നിലാണ് രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി അടക്കമുള്ളവര്‍ അന്തിമോപചാരം അര്‍പ്പിച്ചത്. വിലാപ യാത്ര ഉണ്ടായില്ല. പ്രത്യേക വാഹനത്തില്‍ ലോധി റോഡ് ശ്മശാനത്തില്‍ എത്തിക്കുകയായിരുന്നു. രാജ്യത്ത് ഒരാഴ്ച ദുഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.