മുന്‍ രാഷ്ട്രപതിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന പ്രണബ് കുമാര്‍ മുഖര്‍ജി അന്തരിച്ചു. 84 വയസ്സായിരുന്നു. കോവിഡ് ബാധയെ തുടര്‍ന്ന് ഡല്‍ഹിയിലെ ആര്‍മി റിസര്‍ച്ച് ആന്റ് റഫറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
തലച്ചോറില്‍ രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്ന് അടിയന്തര ശസ്ത്രക്രിയക്ക് വിധേയനായ ശേഷം വെന്റിലേറ്ററായിരുന്നു. 2012 ലാണ് പ്രതിഭാ പാട്ടീലിന് ശേഷമാണ് അദ്ദേഹം രാഷ്ട്രപതിയായത്. പശ്ചിമ ബംഗാളിലെ മിറാടി എന്ന ഗ്രാമത്തില്‍ 1935 ഡിസംബര്‍ 11നാണ് ജനനം. 1969 മുതല്‍ 5 തവണ രാജ്യസഭയിലും 2004 മുതല്‍ രണ്ട് തവണ ലോക്‌സഭയിലും അംഗമായി. 23 വര്‍ഷം കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗമായിരുന്നു. നിരവധി വര്‍ഷം കേന്ദ്ര മന്ത്രിസഭയില്‍ അംഗമായി. പ്രധാന വകുപ്പുകളിലെല്ലാം പ്രവര്‍ത്തിച്ചു.
സുവ്ര മുഖര്‍ജിയാണ് ഭാര്യ. അഭിജിത്ത് മുഖര്‍ജി, ശര്‍മ്മിഷ്ഠ മുഖര്‍ജി, ഇന്ദ്രജിത്ത് മുഖര്‍ജി എന്നിവരാണ് മക്കള്‍.