തിരുവനന്തപുരത്ത് തെരുവ് യുദ്ധം

0

വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തെ തുടര്‍ന്ന് തിരുവനന്തപുരത്ത് സംഘര്‍ഷം. പി എസ് സി ഓഫീസിന് മുന്നില്‍ തെരുവ് യുദ്ധം. പാലക്കാട് ചിറ്റൂര്‍ തത്തമംഗലത്തും സംഘര്‍ഷം.

തിരുവനന്തപുരത്ത് പി എസ് സി ഓഫീസിന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് നടത്തുന്ന സത്യാഗ്രഹത്തെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നു. ഇതോടെ യൂത്ത് കോണ്‍ഗ്രസുകാരും തിരിച്ചടിച്ചു. റോഡിന് ഇരുവശവും നിന്ന് പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു.അക്രമം അവസാനിപ്പിക്കാന്‍ വലിയ സന്നാഹം പൊലീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

പി എസ് സി പട്ടിക റദ്ദായതോടെ ജോലി കിട്ടാത്തതില്‍ മനംനൊന്ത് കാരക്കോണം സ്വദേശി അനു ആത്മഹത്യ ചെയ്ത സംഭവത്തിലാണ് യൂത്ത് കോണ്‍ഗ്രസ് സമരം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്ത് മടങ്ങിയ ശേഷമാണ് കാത്ത് നിന്ന ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ സത്യാഗ്രഹ പന്തല്‍ ആക്രമിച്ചത്.

തിരുവനന്തപുരം ജില്ലയില്‍ പലയിടത്തും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തുന്നുണ്ട്. പാലക്കാട് തത്തമംഗലത്ത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ് ഓഫീസ് ആക്രമിച്ചു. കല്ലേറും നടത്തി.