സ്വപ്‌ന സുരേഷിന്റെ മൊഴി ചോര്‍ന്നതിന് പിന്നാലെ കസ്റ്റംസ് സംഘത്തില്‍ മാറ്റം. അസി, കമീഷണര്‍ എന്‍ എസ് ദേവിനെ പ്രിവന്റീവ് വിഭാഗത്തില്‍ നിന്ന് മാറ്റി. സ്വപ്‌നയുടെ മൊഴിയിലെ അനില്‍ നമ്പ്യാരുമായി ബന്ധപ്പെട്ട ഭാഗം മാത്രമാണ് ചോര്‍ന്നത്. ഇത് കസ്റ്റംസിലെ ഇടതു ആഭിമുഖ്യള്ള ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തിയാണെന്നാണ് സൂചന. എത്രയും പെട്ടെന്ന് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തണമെന്നാണ് നിര്‍ദേശമുള്ളത്. വകുപ്പ് തല നടപടി അടക്കമുള്ളവ ഇവരെ കാത്തിരിക്കുകയാണ്.