തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് പാട്ടത്തിന് നല്‍കുന്ന വിഷയത്തില്‍ സംയുക്ത പ്രമേയം എന്ന സാധ്യതക്ക് മങ്ങലേറ്റു. നാലെ ചേരുന്ന നിയമസഭ സമ്മേളനത്തില്‍ സംയുക്ത പ്രമേയം വേണ്ടെന്ന ചര്‍ച്ചയാണ് ഇപ്പോള്‍ യുഡിഎഫില്‍ നടക്കുന്നത്.
വിമാനത്താവള നടത്തിപ്പ് ലഭിക്കാനായി അദാനിയുമായി ബന്ധമുള്ള കമ്പനിയില്‍ നിന്നാണ് സംസ്ഥാന സര്‍ക്കാര്‍ നിയമസഹായം തേടിയത്. ഇതോടെ അദാനിക്കെതിരെയുള്ള സര്‍ക്കാരിന്റെ വിശ്വാസ്യത തന്നെ ഇല്ലാതായെന്നാണ് പൊതു വിശ്വാസം. ബിജെപി അടക്കമുള്ള മറ്റ് കക്ഷികളും ഇക്കാര്യത്തില്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി. ഈ സാഹചര്യത്തില്‍ സര്‍ക്കാരിനെ വിശ്വസിക്കാനാവില്ലെന്ന നിലപാടാണ് മുതിര്‍ന്ന കോണ്‍ഗ്രസ്, യുഡിഎഫ് നേതാക്കള്‍ക്ക്.
സ്വര്‍ണകള്ളക്കടത്ത്, ലൈഫ് മിഷന്‍ എന്നീ വിവാദങ്ങള്‍ക്ക് പിന്നാലെയാണ് പ്രതിപക്ഷത്തിന് ആയുധമായി വിമാനത്താവളം നടത്തിപ്പ് സഹായ വിഷയവും ലഭിക്കുന്നത്. സര്‍ക്കാരിനെതിരെ അവിശ്വാസത്തിന് നോട്ടീസ് കൊടുത്തിരിക്കുന്ന സമയത്താണ് പുതിയആയുധം ലഭിച്ചത്. എന്നാല്‍ വിമാനത്താവളം വിഷയത്തില്‍ സംയുക്ത പ്രമേയം എന്നതായിരുന്നു ധാരണ. ആ ധാരണയാണ് ഇപ്പോള്‍ പൊളിയുന്നത്.