കോവിഡ് രോഗികളുമായി സമ്പര്‍ക്കത്തില്‍ വരുന്നവര്‍ക്കുള്ള പ്രോട്ടോക്കോളില്‍ മാറ്റം വരുത്തി സംസ്ഥാന ആരോഗ്യ വകുപ്പ്. ഇനിമുതല്‍ രോഗികളുമായി പ്രാഥമിക സമ്പര്‍ക്കത്തില്‍ വരുന്ന ഹൈ റിസ്‌ക്ക് കാറ്റഗറയില്‍ ഉള്ളവര്‍ മാത്രം 14 ദിവസത്തെ ക്വാറന്റീനില്‍ പോയാല്‍ മതി. ലോ റിസ്‌ക്കില്‍ ഉള്ളവര്‍ അടുത്ത 14 ദ്വസം ആള്‍ക്കൂട്ടം, പൊതുപരിപാടികള്‍, യാത്രകള്‍ എന്നിവ ഒഴിവാക്കണം. സെക്കന്ററി കോണ്ടാക്ടുകാര്‍ക്കും ഇത് നിര്‍ബന്ധമാണ്.
സംസ്ഥാനത്തിന് പുറത്തു നിന്നവര്‍ക്കുള്ള ക്വാറന്റീനിലും മാറ്റം വരുത്തി. 28 ദിവസം ക്വാറന്റീന്‍ എന്നത് 14 ദിവസമാക്കി. ഇതോടെ സംസ്ഥാനവും കോവിഡിനൊപ്പം സാധാരണ ജീവിതം സാധ്യമാക്കുക എന്ന നയത്തിലേക്ക് മാറുകയാണ്.