HomeKeralaമോദിയുടെ പാതയില്‍ പിണറായി

മോദിയുടെ പാതയില്‍ പിണറായി

മാധ്യമങ്ങള്‍ക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പാതയിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മാധ്യമങ്ങള്‍ക്കെതിരെ കേന്ദ്രവും സംസ്ഥാനവും ഒരേ പാതയിലാണ്. ഹിതകരമല്ലാത്ത വാര്‍ത്തകള്‍ പിണറായി വിജയന്‍ മാധ്യമങ്ങള്‍ക്ക് എതിരാവുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

സംസ്ഥാനത്ത് മാധ്യമപ്രവര്‍ത്തകരെ സൈബര്‍ ഗുണ്ടകളെ ഉപയോഗിച്ച് ആക്രമിക്കുകയാണ്. മാധ്യമങ്ങള്‍ക്ക് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തുകയാണ്, മോദി തുടങ്ങിയ ഫാക്ട് ചെക്ക് ഇവിടേയും തുടങ്ങിയിരിക്കുകയാണ്. പിഐബിയെ വെച്ച് പ്രധാനമന്ത്രി ചെയ്യുന്നത് പിആര്‍ഡിയെ ഉപയോഗിച്ച് പിണറായി വിജയന്‍ ചെയ്യുന്നു. മാധ്യമങ്ങള്‍ക്ക് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്താനുള്ള നീക്കം ഗുരുതര പ്രത്യാഘാതം ഉണ്ടാക്കും.

മുഖ്യമന്ത്രിക്കെതിരെ പോസ്റ്റിട്ട 160 പേരെ അറസ്റ്റ് ചെയ്ത സംസ്ഥാനമാണ് കേരളം. പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെ ഉള്ളവര്‍ക്കെതിരെ എന്തുമാകാം എന്ന നിലയാണ്. ഒരു നടപടിയും ഇല്ല. മാധ്യമപ്രവര്‍ത്തകരെ അവഹേളിച്ചാലും നടപടി ഉണ്ടാവില്ല. സ്വര്‍ണകള്ളക്കടത്ത് കേസിലെ പങ്കാളിത്തം പുറത്തു വന്നതിലെ ജാള്യത മറയ്ക്കാനാണ് മാധ്യമങ്ങള്‍ക്ക് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Most Popular

Recent Comments