കണ്ണൂർ റെയ്ഞ്ചിലെ 11 എസ്. ഐ മാർക്ക് സ്ഥലംമാറ്റം

0

കണ്ണൂർ ഡി.ഐ.ജി റെയ്ഞ്ചിലെ 11 എസ്.ഐമാർക്ക് സ്ഥലംമാറ്റം. കുമ്പളയിൽ നിന്നും രത്‌നാകരനെ കാസർകോട് സ്‌പെഷ്യൽ ബ്രാഞ്ചിലേക്കും പയ്യന്നൂരിലെ ശ്രീജിത്ത് കൊടേരിയെ ചക്കരക്കല്ലിലേക്കും സ്ഥലംമാറ്റി. പാനൂരിലെ പി. ബിജുവിനെ കൂത്തുപറമ്പിലും, കതിരൂരിലെ നിജീഷിനെ വടകരയിലേക്കും, വളപട്ടണത്തെ ജിജീഷിനെ പേരാവൂരിലേക്കും, ആലക്കോട്ടെ ഷിജുവിനെ വളപട്ടണത്തേക്കും സ്ഥലംമാറ്റി. കോഴിക്കോട് സിറ്റിയിലെ കെ.എം വർഗീസിനെ വയനാട്ടിലേക്കും മാറ്റി നിയമിച്ചു. മയ്യിൽ എസ്.ഐ വിനേഷിനെ പരിയാരത്തേക്കും പരിയാരത്തെ ബാബുമോനെ പയ്യന്നൂരിലേക്കും മാറ്റി. ഹോസ്ദുർഗിൽ നിന്നും മുകുന്ദനെ നീലേശ്വരത്തേക്കും നീലേശ്വരത്ത് നിന്ന് രാജീവിനെ കുമ്പളയിലേക്കും മാറ്റി.