സംസ്ഥാനത്തെ കോവിഡ് വ്യാപനം പുതിയ ഘട്ടത്തിലേക്കെന്ന് ആരോഗ്യമന്ത്രി കെ കെ ഷൈലജ. വന്‍ വ്യാപന സാധ്യതയാണുള്ളത്. അടുത്ത മാസത്തോടെ കോവിഡ് വ്യാപനം അതിശക്തമാകും.
പ്രതിദിനം രോഗികളുടെ എണ്ണം പതിനായിരം കടക്കും. പതിനായിരത്തിനും ഇരുപതിനായിരത്തിനും ഇടയില്‍ രോഗികള്‍ ഉണ്ടാവുമെന്നാണ് വിദഗ്ദര്‍ പറയുന്നത്. ഇതോടെ മരണ നിരക്കും കൂടും. ഇതിനെതിരെ ആരോഗ്യ വകുപ്പ് സജ്ജമാണ്. പ്രതിരോധ സംവിധാനങ്ങള്‍ ശക്തമാണ്. ജനങ്ങള്‍ കര്‍ശനമായി നിയന്ത്രണങ്ങള്‍ പാലിക്കണം. ആരോഗ്യ വകുപ്പുമായി സഹകരണം ശക്തമാക്കണമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.