സ്വര്‍ണകള്ളക്കടത്ത് കേസില്‍ തീവ്രവാദ ബന്ധത്തിന് കൂടുതല്‍ സ്ഥിരീകരണം. അധ്യാപകന്റെ കൈവെട്ടിയ കേസിലെ പ്രതിയായ ഒരാളെ എന്‍ഐഎ അറസ്റ്റ് ചെയ്തു.
കൈവെട്ട് കേസിലെ പ്രതിയായ മുഹമ്മദാലി ഇബ്രാഹിം, മുഹമ്മദാലി എന്നിവരെയാണ് മുവാറ്റുപുഴയില്‍ നിന്ന് അറസ്റ്റ് ചെയ്തത്.ഇവരെ കൊച്ചിയിലെ എന്‍ഐഎ കോടതി റിമാന്റ് ചെയ്തു. നേരത്തെ പിടിയിലായ കെ ടി റമീസില്‍ നിന്നാണ് ഇവരെ കുറിച്ച് വിവരങ്ങള്‍ ലഭിച്ചത്. ഇതോടെ സ്വര്‍ണകള്ളക്കടത്ത് കേസിലെ തീവ്രവാദ ബന്ധം കൂടുതല്‍ വെളിവാകുകയാണ്.