അമിത് ഷായ്ക്ക് കോവിഡ്

0

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കോവിഡ്. ട്വിറ്ററിലൂടെ അമിത് ഷാ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. അദ്ദേഹത്തെ മേദാന്ത മെഡിസിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. താനുമായി അടുത്ത ദിവസങ്ങളില്‍ സമ്പര്‍ക്കം പുലര്‍ത്തിയവര്‍ ഉടന്‍ സ്വയം നിരീക്ഷണത്തില്‍ പ്രവേശിക്കണമെന്ന് അമിത് ഷാ ആവശ്യപ്പെട്ടു. കേന്ദ്രസര്‍ക്കാരില്‍ കോവിഡ് ഏകോപന ചുമതല വഹിച്ചിരുന്നത് അമിത് ഷാ ആയിരുന്നു.