അമര്‍സിംഗ് അന്തരിച്ചു

0

സമാജ് വാദി പാര്‍ടി നേതാവും രാജ്യസഭ എംപിയുമായ അമര്‍സിംഗ് അന്തരിച്ചു. വൃക്കരോഗത്തിന് ചികിത്സയിലായിരുന്നു. സിംഗപ്പൂരില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. 64 വയസ്സായിരുന്നു. മുലായംസിംഗ് യാദവിന്റെ വലം കയ്യായിരുന്നു അമര്‍സിംഗ്. മുലായത്തിന്റെ മകന്‍ അഖിലേഷ് യാദവ് സമാജ് വാദി പാര്‍ടിയുടെ നേതാവായതോടെയാണ് അമര്‍സിംഗ് പിന്നിലേക്കായത്. മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടുവരുമെന്നാണ് കരുതുന്നത്.