തമിഴ്‌നാട്ടില്‍ മൂന്ന് പേര്‍ അറസ്റ്റില്‍

0

തിരുവനന്തപുരം സ്വര്‍ണകള്ളക്കടത്ത് കേസില്‍ അന്വേഷണം തമിഴ്‌നാട്ടിലും. എന്‍ഐഎ ഡിഐജി വന്ദനയുടെ നേതൃത്വത്തില്‍ തമിഴ്‌നാട്ടില്‍ നിന്ന് മൂന്ന് പേരെ അറസ്റ്റ് ചെയ്തു. സ്വര്‍ണം വിതരണം ചെയ്യുന്ന ഏജന്റുമാരാണ് ഇവരെന്നാണ് വിവരം. കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.

എന്‍ഐഎ കസ്റ്റഡിയില്‍ ഉള്ള സരിത്, സന്ദീപ് എന്നിവരെ ചോദ്യം ചെയ്തതില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് അന്വേഷണം തമിഴ്‌നാട്ടിലേക്ക് വ്യാപിപ്പിച്ചത്. ഇനിയും കൂടുതല്‍ അറസ്റ്റ് തമിഴ്‌നാട്ടില്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്.