കോട്ടയത്ത് ട്രെയിന്‍ ഗതാഗതം നിര്‍ത്തി

0

തെക്കന്‍ ജില്ലകളില്‍ കനത്ത മഴ തുരടുന്നു. കോട്ടയത്ത് മണ്ണ് ഇടിഞ്ഞ് വീണതിനെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം നിര്‍ത്തിവെച്ചു. കോട്ടയം – ചിങ്ങവനം പാതയില്‍ റെയില്‍വെ ടണലിന് സമീപമാണ് മണ്ണിടിഞ്ഞത്. ട്രെയിന്‍ സര്‍വീസുകള്‍ കുറവായതിനാല്‍ ദുരന്തം ഒഴിവായി. ഇതോടെ ചില ട്രെയിനുകളുടെ സര്#വീസ് ക്രമീകരിച്ചു. തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന വേണാട് സ്‌പെഷ്യല്‍ ട്രെയിന്‍ ചങ്ങനാശ്ശേരി വരെ മാത്രമേ ഉണ്ടാകൂ.

കോട്ടയത്ത് ചൂങ്കം പഴയ സെമിനാരി മീനച്ചില്‍ റിവര്‍ റോഡ് പകുതിയോളം ഇടിഞ്ഞു താഴ്ന്നിട്ടുണ്ട്. മീനച്ചിലാറിന്റെ തീരത്തുള്ള റോഡാണിത്. മീനച്ചിലാറിലും വെള്ളം പൊങ്ങിയിട്ടുണ്ട്. ഇവിടെ വന്‍ മരങ്ങള്‍ കടപുഴകി വീണിട്ടുണ്ട്. വൈക്കം ചെമ്പ് പ്രദേശത്ത് വീടുകളില്‍ വെള്ളം കയറിയതായി റിപ്പോര്‍ട്ടുകളുണ്ട്. എറണാകുളം ജില്ലയിലും തൃശൂരിലും കനച്ച മഴയാണ്. കൊച്ചി നഗരത്തിലെ റോഡുകളില്‍ വെള്ളം കെട്ടിനില്‍ക്കുന്നുണ്ട്. കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലും വെള്ളം കയറി.