HomeKeralaമഴ കനക്കുന്നു

മഴ കനക്കുന്നു

സംസ്ഥാനത്ത് മഴ കനത്തു. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി എന്നീ നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയത്തും എറണാകുളത്തും ആലപ്പുഴയിലും തിരുവനന്തപുരത്തും പുലര്‍ച്ചെ മുതല്‍ കനത്ത മഴയാണ്. കടല്‍തീരത്ത് ശക്തമായ തിരമാലകളാണ്. മത്സ്യ തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന കര്‍ശന നിര്‍ദേശമുണ്ട്.

സംസ്ഥാനത്തെ അണക്കെട്ടുകളിലെ ജലനിരപ്പ് പ്രത്യേകം നിരീക്ഷിക്കുന്നുണ്ട്. തിരുവനന്തപുരം ജില്ലയിലെ അണക്കെട്ടുകളില്‍ ചിലത് തുറക്കാന്‍ സാധ്യതയുണ്ട.് പത്തനംതിട്ടയിലും സമാന സ്ഥിതിയാണ്.

Most Popular

Recent Comments