കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ ദഹിപ്പിക്കാന്‍ ലത്തീന്‍സഭ തീരുമാനം. കോവിഡ് ബാധിച്ച് മരിച്ചവരുടെ സംസ്‌ക്കാരവുമായി ബന്ധപ്പെട്ട അനിശ്ചിതത്വം തുടരുന്നതിനിടെയാണ് ആലപ്പുഴ ലത്തീന്‍ രൂപതയുടെ തീരുമാനം.
ഇടവക സെമിത്തേരികളില്‍ തന്നെ ദഹിപ്പിക്കാനാണ് തീരുമാനം. ഇതു സംബന്ധിച്ച് ജില്ലാ കലക്ടറുമായി സഭാ പ്രതിനിധികള്‍ ചര്‍ച്ച നടത്തി. ഇതിനായി വൈദിക സംഘത്തെ നിയോഗിച്ചു. ആരോഗ്യ പ്രവര്‍ത്തകര്‍ നല്‍കുന്ന മാര്‍ഗനിര്‍ദേശം അനുസരിച്ചായിരിക്കും ദഹിപ്പിക്കല്‍. രൂപതയുടെ തീരുമാനം വിശ്വാസികളെ അറിയിച്ചിട്ടുണ്ട്. രൂപതയുടെ തീരുമാനത്തെ കലക്ടര്‍ അഭിനന്ദിച്ചു.