രാജസ്ഥാനില്‍ കോണ്‍ഗ്രസിന് ഭീഷണിയായി ബിഎസ്പി നേതാവ് മായാവതിയുടെ നീക്കം. കോണ്‍ഗ്രസിനെതിരെ സുപ്രീംകോടതിയില്‍ പോകുമെന്ന് മായാവതി അറിയിച്ചു. മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനെ പാഠം പഠിപ്പിക്കുമെന്നും യുപി മുന്‍ മുഖ്യമന്ത്രി പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ബിഎസ്പിയുടെ ആറ് എംഎല്‍എമാര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. ഇതിനെതിരെ കൂറുമാറ്റ നിരോധന നിയമ പ്രകാരമുള്ള നടപടി ആവശ്യപ്പെട്ടാണ് ബിഎസ്പി കോടതിയില്‍ പോകുന്നത്. തങ്ങള്‍ക്ക് നേരത്തെ തന്നെ കോടതിയില്‍ പോകാമായിരുന്നു. എന്നാല്‍ നല്ല സമയത്തിനായി കാത്തിരിക്കുകയായിരുന്നു എന്നാണ് മായാവതിയുടെ പ്രതികരണം.