സ്വര്‍ണകള്ളക്കടത്ത് കേസിലെ പിടികിട്ടാപ്പുള്ളികളായ ഫൈസല്‍ ഫരീദിനും റബിന്‍സിനുമെതിരെ ജാമ്യമില്ലാ വാറണ്ട്. കസ്റ്റംസ് അന്വേഷണ സംഘത്തിന്റെ അപേക്ഷയില്‍ കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യ കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചത്. ഇരുവരേയും ഇന്ത്യയില്‍ എത്തിക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഇരുവരേയും പ്രതിചേര്‍ത്തുള്ള റിപ്പോര്‍ട്ട് കസ്റ്റംസ് സംഘം ഇന്നലെ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.