പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുമുന്നണി സര്‍ക്കാര്‍ അഴിമതിയുടെ കൂടാരമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാര്‍ അടിമുടി അഴിമതിക്ക് കളമൊരുക്കിയിരിക്കുകയാണ്. ആലിബാബയും നാല്‍പ്പത്തൊന്ന് കള്ളന്മാരും എന്ന് പറയും പോലെയാണ് സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനമെന്നും ചെന്നിത്തല.
മുഖ്യമന്ത്രി നേരിട്ട് ഭരിക്കുന്ന ഐടി വകുപ്പിലാണ് കൂടുതല്‍ അഴിമതി. എല്ലാ അഴിമതിക്കും മുഖ്യമന്ത്രി കൂട്ട് നില്‍ക്കുകയാണ്. കേരളത്തില്‍ നടക്കുന്നത് കണ്‍സള്‍ട്ടന്‍സി രാജ് ആണ്. യുഡിഎഫ് കാലത്തേക്കാള്‍ എത്രയോ ഇരട്ടിയാണ് പിണറായിയുടെ കാലത്തെ കരാറുകളെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.