ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യും

0

മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്തനും പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായിരുന്ന എം ശിവശങ്കറിന്റെ രണ്ടാം വട്ട ചോദ്യം ചെയ്യല്‍ അവസാനിച്ചു. കൊച്ചിയിലെ എന്‍ഐഎ ആസ്ഥാനത്ത് രാവിലെ മുതല്‍ നടന്ന ചോദ്യം ചെയ്യല്‍ അല്‍പ്പം മുമ്പാണ് അവസാനിച്ചത്. നാളെ വീണ്ടും ചോദ്യം ചെയ്യലിനായി ഹാജരാവാന്‍ നിര്‍ദേശിച്ചാണ് ഈ കണ്‍ഫേഡ് ഐഎഎസുകാരനെ വിട്ടയച്ചത്.

ഇതോടെ ശിവശങ്കറിന് ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്ന റിപ്പോര്‍ട്ടുകള്‍ ശരിയാവുകയാണ്. രണ്ടു ഘട്ടങ്ങളായി നടന്ന ചോദ്യം ചെയ്യലിലെ വിവരങ്ങള്‍ വിശകലനം ചെയ്യാനായാണ് ചോദ്യം ചെയ്യല്‍ ഇടക്കു വെച്ച് നിര്‍ത്തിയതെന്നാണ് വിവരം.