സ്വര്‍ണകള്ളക്കടത്ത്, എം ശിവശങ്കര്‍, കണ്‍സള്‍ട്ടന്‍സി തുടങ്ങിയ വിഷയങ്ങളില്‍ ഉത്തരമില്ലാതെ മുഖ്യമന്ത്രി പിണറായി. ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് ഉത്തരം അര്‍ഹിക്കാത്ത ചോദ്യം എന്ന് പറഞ്ഞ് ഒഴിയുകയായിരുന്നു പിണറായി.
കോവിഡല്ല പ്രശ്‌നം, ഇത്തരം കാര്യങ്ങളില്‍ അഭിരമിക്കുകയാണ് നിങ്ങള്‍ എന്നായിരുന്നു മാധ്യമപ്രവര്‍ത്തകരോട് മുഖ്യമന്ത്രിയുടെ ഉത്തരം. പിണറായിയുടെ വിശ്വസ്തനും പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായിരുന്ന എം ശിവശങ്കറിനെ പത്ത് മണിക്കൂറിലധികമായി എന്‍ഐഎ ചോദ്യം ചെയ്യുന്നത് സര്‍ക്കാരിനെ ഉലക്കുന്നു എന്നതിന്റെ ലക്ഷണമായി വേണം ഇത്തരം ഉത്തരങ്ങള്‍ വ്യക്തമാക്കുന്നത്. പ്രതികരണങ്ങളെ കാണേണ്ടതെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്. ചോദ്യങ്ങളോട് പലപ്പോഴും ക്ഷുഭിതനാകുന്ന സ്ഥിതിയിലായിരുന്നു മുഖ്യമന്ത്രി.
.