ഇന്ത്യ വാങ്ങുന്ന 36 റഫേല്‍ യുദ്ധ വിമാനങ്ങളില്‍ അഞ്ചെണ്ണം ഇന്ത്യയിലേക്ക്. 29ന് ഹരിയാനയിലെ അംബാല വ്യോമസേന താവളത്തില്‍ റഫേല്‍ യുദ്ധവിമാനങ്ങള്‍ എത്തും. ഫ്രാന്‍സില്‍ നിന്ന് നേരിട്ട് യുഎഇയിലേക്കും അവിടെ നിന്ന് ഇന്ത്യയിലേക്കും വിമാനങ്ങള്‍ എത്തും. അതിര്‍ത്തിയില്‍ ചൈനയുടെ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് റഫേല്‍ വിമാനങ്ങള്‍ അടിയന്തരമായി എത്തിക്കുന്നത്.
റഫേലില്‍ പരിശീലനം നേടിയ ഇന്ത്യന്‍ വൈമാനികരാണ് വിമാനങ്ങള്‍ ഇന്ത്യയിലെത്തിക്കുക. ആകാശത്ത് വെച്ച് ഇന്ധനം നിറക്കാനായി ഫ്രാന്‍സിന്റെ ടാങ്കര്‍ വിമാനം അനുഗമിക്കും.