രോഗികള്‍ കുറയുന്നു, ഇന്ന് 702

0

സംസ്ഥാനത്തിന് ഇന്ന് 702 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 745 പേര്‍ രോഗമുക്തരായി. സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം കൂടുമ്പോഴും രോഗമുക്തി നേടുന്നവരുടെ എണ്ണവും കൂടുന്നുണ്ട് എന്നത് ആശ്വാസമാണ്. എന്നാല്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിക്കുന്നത് കൂടുകയാണ്.

ഇന്ന് 487 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ 35 പേരുടെ ഉറവിടം വ്യക്തമല്ല.

ഇന്നത്തെ രോഗികളില്‍ 75 പേര്‍ വിദേശത്ത് നിന്നും 91 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. ഇന്ന് 43 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗ ബാധയുണ്ട്.

സംസ്ഥാനത്ത് കോവിഡ് മരണം 63 ആയി. ഇന്ന് രണ്ട് മരണമുണ്ട്, കോഴിക്കോട് സ്വദേശി മുഹമ്മദ് (61), കോട്ടയം സ്വദേശി ഔസേഫ് ജോര്‍ജ് (85) എന്നിവരാണ്

സംസ്ഥാനത്ത് ആകെ രോഗബാധിതര്‍ -19727
ആകെ രോഗമുക്തി നേടിയവര്‍ -10054

ഇന്നത്തെ രോഗികള്‍ ജില്ല തിരിച്ച്

തിരുവനന്തപുരം – 161
കൊല്ലം -22
കോട്ടയം -59
പത്തനംതിട്ട -17
ഇടുക്കി -70

ആലപ്പുഴ -30
എറണാകുളം -15
മലപ്പുറം -86
പാലക്കാട് -41
തൃശൂര്‍ -40

കണ്ണൂര്‍-38
വയനാട് -17
കോഴിക്കോട് -68
കാസര്‍കോട് -38

നിലവില്‍ ചികിത്സയിലുള്ളവര്‍ -9611
ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ -1237
ഹോട്ട്സ്പോട്ടുകള്‍ -495