കുട്ടികളെ അമിത സമ്മര്‍ദ്ദത്തിലാക്കുന്നു എന്ന് പേരുകേട്ട ഗെയിമായ പബ്ജി നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍. പബ്ജി അടക്കമുള്ള 275 ആപ്പുകള്‍ നിരോധിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്. നേരത്തെ ടിക്ക് ടോക്ക് അടക്കമുള്ള 59 ചൈനീസ് ആപ്പുകള്‍ നിരോധിച്ചിരുന്നു. ഡാറ്റാ ചോര്‍ച്ചയും ദേശീയ സുരക്ഷയും മുന്‍നിര്‍ത്തിയാണ് 275 ആപ്പുകളും നിരോധിക്കുക. ഇവയില്‍ പലതും ചെനീസ് ആപ്പുകള്‍ അല്ലെങ്കിലും ചൈനീസ് നിക്ഷേപമുള്ളവയാണ്.
അമേരിക്കയും ചൈനീസ് ആപ്പുകള്‍ കൂട്ടത്തോടെ നിരോധിക്കുകയാണ്. ഇന്ത്യയിലെ പൗരന്മാരുടെ വ്യക്തിഗത വിവരങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്ന തരത്തില്‍ ഐടി നിയമങ്ങള്‍ പരിഷക്കരിക്കുകയാണെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.