HomeKeralaചെന്നിത്തലയോട് സിപിഎമ്മിന് പക

ചെന്നിത്തലയോട് സിപിഎമ്മിന് പക

സംസ്ഥാന സര്‍ക്കാരിന്റെ അഴിമതികളും സ്വജന പക്ഷപാതവും പുറത്തു കൊണ്ടുവരുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയോട് സിപിഎമ്മിന് പകയാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. അഴിമതിയിലും സ്വര്‍ണ കള്ളക്കടത്തിലും മുഖം നഷ്ടപ്പെട്ടിരിക്കുകയാണ് പിണറായി സര്‍ക്കാര്‍. ഈ ദയനീയാവസ്ഥയില്‍ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനുള്ള വില കുറഞ്ഞ തന്ത്രത്തിന്റെ ഭാഗമാണ് ചെന്നിത്തലക്കെതിരെയുള്ള കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന.

വിദ്യാര്‍ഥി ജീവിതം മുതല്‍ കോണ്‍ഗ്രസിന്റെ മതേതര ആശയങ്ങള്‍ ഉള്‍ക്കൊണ്ട് പ്രവര്‍ത്തിച്ച രമേശ് ചെന്നിത്തലക്ക് എകെജി സെന്ററില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. ആര്‍എസ്എസിനും ബിജെപിക്കും എതിരെ എന്നും ഉറച്ച നിലപാട് സ്വീകരിച്ച ഏക പ്രസ്ഥാനം കോണ്‍ഗ്രസ് മാത്രമാണെന്ന് കോടിയേരി മറക്കരുത്. സര്‍ക്കാരിന്റെ അഴിമതികള്‍ പുറത്തു കൊണ്ടുവരുന്നതില്‍ പ്രതിപക്ഷ നേതാവിനോടുള്ള സിപിഎമ്മിന്റെ പക മനസ്സിലാക്കാവുന്നതേയുള്ളൂ. വാര്‍ത്താ സമ്മേളനത്തില്‍ പ്രതിപക്ഷ നേതാവിനെ അവഹേളിക്കുന്ന മുഖ്യമന്ത്രിയുടെ ശ്രമം വിഷയങ്ങളില്‍ നിന്ന് രക്ഷപ്പെടാനാണെന്ന് ജനങ്ങള്‍ക്ക് മനസ്സിലാവുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

Most Popular

Recent Comments