HomeKeralaവീണ്ടും ആയിരം കടന്നു, 1103

വീണ്ടും ആയിരം കടന്നു, 1103

സംസ്ഥാനത്തിന് ഇന്ന് 1103 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 1049 പേര്‍ രോഗമുക്തരായി. സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം കൂടുമ്പോഴും രോഗമുക്തി നേടുന്നവരുടെ എണ്ണവും കൂടുന്നുണ്ട് എന്നത് ആശ്വാസമാണ്. എന്നാല്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിക്കുന്നത് കൂടുകയാണ്.

ഇന്ന് 838 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ 72 പേരുടെ ഉറവിടം വ്യക്തമല്ല. ഇന്നത്തെ രോഗികളില്‍ 119 പേര്‍ വിദേശത്ത് നിന്നും 106 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. ഇന്ന് 21 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗ ബാധയുണ്ട്.

സംസ്ഥാനത്ത് കോവിഡ് മരണം 60 ആയി. എറണാകുളം ജില്ലയില്‍ കഴിഞ്ഞ ദിവസം മരിച്ച ആനി ആന്റണിയുടെ പരിശോധന ഫലം പോസിറ്റീവ് ആണ്. ഇതു കൂടാതെ കാസര്‍കോട് ജില്ലയിലെ നബീസ (63), കോഴിക്കോട് ജില്ലയിലെ റുഹിയാബി (67), മുഹമ്മദ് കോയ (58), പാലക്കാട് ജില്ലയിലെ അഞ്ജലി സുരേന്ദ്രന്‍ (40) എന്നിവരും ഇന്ന് മരിച്ചു.

ഇന്ന് തൃശൂര്‍ ജില്ലയില്‍ 2 ബിഎസ്എഫുകാര്‍ക്കും, 3 കെഎഫ്‌സി ജീവനക്കാര്‍ക്കും, രണ്ട് കെഎല്‍എഫുകാര്‍ക്കും എട്ട് കെഎസ് സി ക്കാര്‍ക്കും കണ്ണൂരില്‍ 3 ഡിഎസ് സിക്കാര്‍ക്കും രോഗബാധയുണ്ട്.

ഇന്നത്തെ രോഗികള്‍ ജില്ല തിരിച്ച്

തിരുവനന്തപുരം -240
കൊല്ലം -80
എറണാകുളം -79
മലപ്പുറം -68
പാലക്കാട് -35
കോട്ടയം -77
ആലപ്പുഴ -102
തൃശൂര്‍ -36
ഇടുക്കി -40
പത്തനംതിട്ട -52
കണ്ണൂര്‍-62
വയനാട് -17
കോഴിക്കോട് -110
കാസര്‍കോട് -105

നിലവില്‍ ചികിത്സയിലുള്ളവര്‍ -8981
ഹോട്ട്സ്പോട്ടുകള്‍ -481
പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍ -34

Most Popular

Recent Comments