ആദ്യഘട്ടം വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ ദില്ലിയിൽ ആം ആദ്‌മി പാർട്ടി തന്നെ അധികാരത്തിൽ. നിലവിൽ ആകെയുള്ള 70 സീറ്റുകളിൽ 63 ഇടത്ത് എ എ പി മുന്നിലാണ്. ബിജെപിക്കു 7 മണ്ഡലങ്ങളിൽ ലീഡ് ഉണ്ട്. കോൺഗ്രസിന് ആദ്യ ഘട്ടത്തിൽ ഒരു സീറ്റിൽ ലീഡ് ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ അതും ഇല്ലാത്ത അവസ്ഥയാണ്.