യുഎഇ കോണ്‍സുലേറ്റിന്റെ മുന്‍ ഗണ്‍മാനെ ആത്മഹത്യക്ക് ശ്രമിച്ച നിലയില്‍ കണ്ടെത്തി. കോണ്‍സുല്‍ ജനറല്‍ ജയഘോഷിനെയാണ് കയ്യില്‍ മുറിവേറ്റ നിലയില്‍ കണ്ടെത്തിയത്. തിരുവനന്തപുരത്ത് ജയഘോഷിന്റെ വീടിന് സമീപത്ത് നിന്ന് നാട്ടുകാരാണ് കണ്ടെത്തിയത്.
സ്വര്‍ണകള്ളക്കടത്ത് കേസിലെ പ്രതി സ്വപ്‌നയുമായി ഫോണില്‍ വിളിച്ചതിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നിരുന്നു. ഇതേ തുടര്‍ന്ന് കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു ജയഘോഷ് എന്ന് ബന്ധുക്കള്‍ പറഞ്ഞു. ഗണ്‍മാന്റെ തോക്ക് ഇന്നലെ പൊലീസ് സംഘം വീട്ടില്‍ ചെന്ന് വാങ്ങിയിരുന്നു. മാനസിക സമ്മര്‍ദം പറഞ്ഞതിനെ തുടര്‍ന്ന് പൊലീസ് ഇടപെട്ടാണ് ഇദ്ദേഹത്തെ തുമ്പയിലെ ഭാര്യ വീട്ടിലേക്ക് മാറ്റിയത്. ഇവിടെ നിന്നാണ് കാണാതായത്.