തിരുവനന്തപുരത്ത് സാമൂഹ്യ വ്യാപനം

0

തിരുവനന്തപുരം ജില്ലയിലെ ചില പ്രദേശങ്ങളില്‍ സാമൂഹ്യ വ്യാപനം

തീരമേഖലയില്‍ അതീവ ഗുരുതര സാഹചര്യം.

കരിങ്കുളം പഞ്ചായത്തിലെ പുല്ലുവിളയിലും
പൂന്തുറയിലും സാമൂഹ്യ വ്യാപനം

മുതുക്കുറുശ്ശി, അഞ്ചുതെങ്ങ് മേഖലകളില്‍ അതീവ ഗുരുതര സാഹചര്യം

കരിങ്കുളം പഞ്ചായത്തില്‍ ജൂലൈ 17 മുതല്‍ ഒരാഴ്ചത്തേക്ക് ജില്ലാ കലക്ടര്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു

ഇന്ന് 791 പേര്‍ക്ക് കോവിഡ് 

സംസ്ഥാനത്തെ ആകെ രോഗം ബാധിച്ചവര്‍ -11066

ഇന്ന് 791 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി

തുടര്‍ച്ചയായി രണ്ടാം ദിവസമാണ് രോഗികളുടെ എണ്ണം 700 ന് മുകളില്‍ ഉണ്ടാകുന്നത്. അതുപോലെ തന്നെയാണ് സമ്പര്‍ക്കം മൂലമുള്ള രോഗികളുടെ എണ്ണവും വര്‍ധിക്കുകയാണ്. ഇന്ന് 532 പേര്‍ക്ക് സമ്പര്‍ക്കം മൂലം രോഗബാധയുണ്ടായി. ഇതില്‍ 42 പേരുടെ ഉറവിടം വ്യക്തമല്ല. 133 പേര്‍ രോഗമുക്തി നേടി.

ഇന്ന് ഒരു് കോവിഡ് മരണമുണ്ട്. തൃശൂര്‍ പുല്ലൂര്‍ സ്വദേശി ഷൈജുവാണ് മരിച്ചത്.

15 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇന്ന് രോഗം ബാധിച്ചിട്ടുണ്ട്.
ബിഎസ് എഫ് -1
ഐടിബിപി- 1
കെഎസ് ഇ -7

ഇന്നത്തെ രോഗികളില്‍ 135 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. 98 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്.

ഹോട്ട്‌സ്‌പോട്ടുകള്‍ -285

ഇന്നത്തെ രോഗികള്‍ ജില്ല തിരിച്ച്.

തിരുവനന്തപുരം -246
ഇടുക്കി -11
കൊല്ലം -47
കോട്ടയം -39
പത്തനംതിട്ട -87

ആലപ്പുഴ -57
എറണാകുളം -115
പാലക്കാട് – 31
മലപ്പുറം -25
തൃശൂര്‍ -32

കാസര്‍കോട് -32
വയനാട് -28
കണ്ണൂര്‍ -9
കോഴിക്കോട് -32

ആശുപത്രികളില്‍ ചികിത്സയിലു്ള്ളവര്‍ -6029

തിരുവനന്തപുരം തീരമേഖലയെ 3 സോണുകളാക്കി തിരിച്ച് പ്രതിരോധ പ്രവര്‍ത്തനം. തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണര്‍ ബല്‍റാം കുമാര്‍ ഉപാധ്യായ നേതൃത്വം നല്‍കും.

ഒന്നാം സോണ്‍ -അഞ്ചുതെങ്ങ് മുതല്‍ പെരുമാതുറ വരെ
രണ്ടാം സോണ്‍ – പെരുമാതുറ മുതല്‍ വിഴിഞ്ഞം വരെ
മൂന്നാം സോണ്‍ – വിഴിഞ്ഞം മുതല്‍ ഊരമ്പ് വരെ

10 ലാര്‍ജ് കമ്യൂണിറ്റി ക്ലസ്റ്ററുകള്‍