സംസ്ഥാനത്ത് ഇന്ന് 449 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി.
തുടര്‍ച്ചയായി നാലാം ദിവസമാണ് രോഗികളുടെ എണ്ണം 400ന് മുകളില്‍ ഉണ്ടാകുന്നത്. അതുപോലെ തന്നെയാണ് സമ്പര്‍ക്കം മൂലമുള്ള രോഗികളുടെ എണ്ണവും വര്‍ധിക്കുകയാണ്. ഇന്ന് 144 പേര്‍ക്ക് സമ്പര്‍ക്കം മൂലം രോഗബാധയുണ്ടായി. ഇതില്‍ 18 പേരുടെ ഉറവിടം വ്യക്തമല്ല.
5 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇന്ന് രോഗം ബാധിച്ചിട്ടുണ്ട്. ഇന്നത്തെ രോഗികളില്‍ 140 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. 64 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്.
ബിഎസ്ഇ -10
ബിഎസ്എഫ് -1
ഐടിബിപി -77
ഫയര്‍ഫോഴ്‌സ് -4
കെഎസ്ഇ -3
സംസ്ഥാനത്ത് ഇന്ന് രണ്ട് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കൊല്ലം ജില്ലയിലെ ത്യാഗരാജന്‍ -74, കണ്ണൂര്‍ ജില്ലയിലെ അയിഷ -64 എന്നിവരാണ് മരിച്ചത്.
തീരദേശത്തെ രോഗവ്യാപനം തടയാന്‍ പ്രത്യേക ആക്ഷന്‍ പ്ലാന്‍ ഉണ്ടാക്കും. 2 ലാര്‍ജ് കമ്യൂണിറ്റി ക്ലസ്റ്ററുകള്‍ അടക്കം 51 ക്ലസ്റ്ററുകള്‍ സംസ്ഥാനത്തുണ്ട്.
162 പേര്‍ രോഗമുക്തി നേടി
ഹോട്ട്‌സ്‌പോട്ടുകള്‍ -223
ഇന്നത്തെ രോഗികള്‍ ജില്ല തിരിച്ച്.
പാലക്കാട് – 19
ആലപ്പുഴ -119
കാസര്‍കോട് -9
എറണാകുളം -15
മലപ്പുറം -47
തിരുവനന്തപുരം -63
പത്തനംതിട്ട -47
തൃശൂര്‍ -9
വയനാട് -14
കണ്ണൂര്‍ -44
ഇടുക്കി -4
കൊല്ലം -33
കോഴിക്കോട് -16
കോട്ടയം -10