ബലാത്സംഗ കേസില്‍ ജാമ്യം റദ്ദാക്കി

0

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യം കോടതി റദ്ദാക്കി. ജാമ്യക്കാര്‍ക്കെതിരെ നടപടിയെടുക്കാനും കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഉത്തരവിട്ടു. തുടര്‍ച്ചയായി കോടതിയില്‍ ഹാജരാകാത്ത സാഹചര്യത്തിലാണ് കോടതി കടുത്ത നടപടിയിലേക്ക്‌ നീങ്ങിയത്. ജാമ്യത്തുക പിടിച്ചെടുക്കാതിരിക്കാന്‍ വിശദീകരണം നല്‍കാനും ജാമ്യക്കാരോട് കോടതി ആവശ്യപ്പെട്ടു.