യുഎഇ കോണ്‍സുലേറ്റിന്റെ മറവില്‍ നടത്തിയ സ്വര്‍ണ കള്ളക്കടത്തില്‍ ഭീകരബന്ധവും ഉണ്ടെന്ന് എന്‍ഐഎ. ഇന്ന് എന്‍ഐഎ കോടതിയില്‍ നല്‍കിയ എഫ്‌ഐആറിലാണ് ഇക്കാര്യ വ്യക്തമാക്കിയത്. തൃശൂര്‍ സ്വദേശിയായ ഫൈസല്‍ ഫരീദാണ് മൂന്നാം പ്രതിയെന്നും നേരത്തെ കൊച്ചി സ്വദേശിയെന്ന് നല്‍കിയെന്നത് തെറ്റാണെന്നും എന്‍ഐഎ കോടതിയില്‍ അറിയിച്ചു. ഇയാള്‍ക്കായി വാറണ്ട് പുറപ്പെടുവിക്കാനുള്ള അപേക്ഷയും നല്‍കിയ രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത തകര്‍ക്കാന്‍ പ്രതികള്‍ ലക്ഷ്യമിട്ടു. ഭീകര പ്രവര്‍ത്തനത്തിന് പണം കണ്ടെത്താന്‍ ആയിരുന്നു സ്വര്‍ണ കള്ളക്കടത്തെന്നും എഫ്‌ഐആറില്‍ പറയുന്നു.
പ്രതികള്‍ യുഎഇ കോണ്‍സുലേറ്റിന്റെ വ്യാജ സീല്‍ അടക്കമുള്ള രേഖകള്‍ ഉണ്ടാക്കി. ഡിപ്ലോമാറ്റ് ബാഗേജ് എന്ന പ്രിവിലേജ് കിട്ടാനായി എല്ലാ തരത്തിലും കൃത്രിമം നടത്തിയെന്നും എന്‍ഐഎ അറിയിച്ചു.