പ്രധാനമന്ത്രിയുടെ ഡിജിറ്റല്‍ ഇന്ത്യയ്ക്ക് പിന്തുണയുമായി ഗൂഗിള്‍. ഗൂഗിളിന്റെ മാതൃകമ്പനിയായ ആല്‍ഫബൈറ്റിന്റെ പിന്തുണയാണ് ഡിജിറ്റല്‍ ഇന്ത്യയ്ക്ക് കരുത്തേകുക.
ഇന്ത്യയില്‍ 75,000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്നാണ് അല്‍ഫബെറ്റ് സിഇഒ സുന്ദര്‍ പിച്ചെ അറിയിച്ചത്. 5 മുതല്‍ 7 വര്‍ഷം വരെയുള്ള കാലയളവിലായിരിക്കും നിക്ഷേപം നടത്തുക. ഇന്ത്യയുടെ ഡിജിറ്റല്‍ സമ്പത്ത് രംഗത്തെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതായിരിക്കും നിക്ഷേപം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഡിജിറ്റല്‍ ഇന്ത്യയെന്ന വീക്ഷണത്തിനുള്ള പിന്തുണയാണിതെന്ന് സുന്ദര്‍ പിച്ചെ അറിയിച്ചു. നരേന്ദ്ര മോദിയുമായുള്ള വീഡിയോ കോളിന് ശേഷമാണ് പിച്ചെ ഈ പ്രഖ്യാപനം നടത്തിയത്.