സ്വര്‍ണ കള്ളക്കടത്ത് കേസില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയ നീക്കവുമായി പ്രതിപക്ഷം. മുഖ്യമന്ത്രിയും സ്പീക്കറും രാജിവെയ്ക്കണമെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍ ആവശ്യപ്പെട്ടു. അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ ചുമതലപ്പെടുത്തിയെന്നും ബെന്നി ബെഹനാന്‍.
ധനബില്ല് പാസ്സാക്കുന്നതിന് ഈമാസം അവസാനം ഒരു ദിവസത്തേക്ക് നിയമസഭാ സമ്മേളനം ചേരുന്നുണ്ട്. അതിന് മുമ്പ് അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കാനാണ് പ്രതിപക്ഷം ഉദ്ദേശിക്കുന്നത്.