തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ കാര്യത്തില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും. ക്ഷേത്രഭരണം ആര്‍ക്കെന്ന കാര്യത്തിലാണ് വിധി പറയുന്നത്. ബി നിലവറ തുറക്കുന്നതിലും കോടതിയുടെ തീരുമാനം ഇന്നുണ്ടായേക്കും.
ക്ഷേത്രഭരണം നടത്തുന്നതിന് പ്രത്യേക സമിതി രൂപീകരിക്കണമെന്നാണ് രാജകുടുംബവും സംസ്ഥാന സര്‍ക്കാരും നിര്‍ദേശിക്കുന്നത്. ക്ഷേത്രം രാജാവിന്റെ അനന്തരാവകാശിക്ക് കൈമാറാന്‍ വ്യവസ്ഥയില്ലെന്ന് 2011ല്‍ ഹൈക്കോടതി പറഞ്ഞിരുന്നു. ക്ഷേത്രം ഏറ്റെടുക്കാനും അന്ന് കോടതി ഉത്തരവിട്ടു. ഇതിനെതിരെയാണ് രാജകുടുംബം സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. സ്വത്തിലല്ല, ഭരണപരമായ അവകാശത്തിനാണ് അവകാശം ഉന്നയിക്കുന്നതെന്നും രാജകുടുംബം ഹര്‍ജിയില്‍ പറയുന്നു.
ഗുരുവായൂര്‍ ക്ഷേത്ര ഭരണ മാതൃകയാണ് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശിക്കുന്നത്. എന്നാല്‍ വിരമിച്ച ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ അഞ്ചംഗ സമിതിയാണ് രാജകുടുംബം പറയുന്നത്. എന്നാല്‍ എട്ടംഗ സമിതിയാണ് സര്‍ക്കാര്‍ മുന്നോട്ട് വെക്കുന്നത്.