സംസ്ഥാനത്ത് ഇന്ന് 435 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ്. ഇതില്‍ പകുതിയിലേറെ പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം വ്യാപിച്ചത്. ഇതാണ് സംസ്ഥാനത്തെ കൂടുതല്‍ ആശങ്കപ്പെടുത്തുന്നത്. തുടര്‍ച്ചയായി മൂന്നാം ദിവസമാണ് രോഗികളുടെ എണ്ണം 400ന് മുകളില്‍ ഉണ്ടാകുന്നത്. അതുപോലെ തന്നെയാണ് സമ്പര്‍ക്കം മൂലമുള്ള രോഗികളുടെ എണ്ണവും.
10 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇന്ന് രോഗം ബാധിച്ചിട്ടുണ്ട്. ഇന്നത്തെ രോഗികളില്‍ 128 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. 87 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ എത്തിയവരാണ്. 30 പുതിയ ഹോട്ട്‌സ്‌പോട്ടുകളാണ് ഇന്ന് പ്രഖ്യാപിച്ചത്. 132 പേരുടെ പരിശോധന ഫലം നെഗറ്റീവാണ്.
തൃശൂരില്‍ ഈമാസം 5ന് മരിച്ച വത്സല ആലപ്പുഴയില്‍ 7ന് മരിച്ച ബാബു എന്നിവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് കോവിഡ് മരണം 31 ആയി.
ഇന്നത്തെ രോഗികള്‍ ജില്ല തിരിച്ച്.
പാലക്കാട് – 59 (ഒരാള്‍ക്ക് സമ്പര്‍ക്കം)
ആലപ്പുഴ -57 (35 സമ്പര്‍ക്കം മൂലം)
കാസര്‍കോട് -56 ( 41 സമ്പര്‍ക്കം )
എറണാകുളം -50 (41 സമ്പര്‍ക്കം)
മലപ്പുറം – 42 (17 സമ്പര്‍ക്കം)
തിരുവനന്തപുരം -40 (31 സമ്പര്‍ക്കം)
പത്തനംതിട്ട -39 (24 സമ്പര്‍ക്കം)
തൃശൂര്‍ -19 (4 സമ്പര്‍ക്കം)
വയനാട് -19
കണ്ണൂര്‍ -17
ഇടുക്കി -16 ( ഒരാള്‍ക്ക് സമ്പര്‍ക്കം)
കോട്ടയം -12 (6 സമ്പര്‍ക്കം)
കൊല്ലം -5 (5 പേരും സമ്പര്‍ക്കം)
കോഴിക്കോട് -4