HomeHealthകൊറോണ: മരണം 361 ആയി; രോഗം സ്ഥിരീകരിച്ചത് 17,205 പേര്‍ക്ക്; ഭയത്തോടെ ചൈന

കൊറോണ: മരണം 361 ആയി; രോഗം സ്ഥിരീകരിച്ചത് 17,205 പേര്‍ക്ക്; ഭയത്തോടെ ചൈന

കൊറോണ ബാധിച്ച്മരിച്ചവരുടെ എണ്ണം ചൈനയില്‍ 361 ആയി ഉയര്‍ന്നു. 2,829 പേര്‍ക്കുകൂടി കൊറോണ ബാധിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ കാര്യങ്ങൾ കൈവിട്ടുപോകുമെന്ന ഭയത്തിലായി ചൈന. ചൈനയ്ക്ക്‌ പുറത്ത് ഫിലിപ്പീന്‍സില്‍ രോഗം മൂലം ഒരാള്‍ മരിച്ചിരുന്നു. ഇപ്പോൾ 25 രാജ്യങ്ങളിലുള്ളവര്‍ക്കാണ് കൊറോണ രോഗം ബാധിച്ചിട്ടുള്ളത്‌. മരണസംഖ്യ ഉയര്‍ന്നതോടെ കൂടുതാൾ കടുത്ത നടപടികളിലേക്ക് കടക്കുകയാണ് ചൈന. കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രമായ വുഹാനില്‍നിന്ന് അകലെയുള്ള മറ്റൊരു സുപ്രധാന നഗരംകൂടി ഞായറാഴ്ച അടച്ചു. വെന്‍ഷൂവാണ് അടച്ചത്. ഷെജിയാങ് പ്രവിശ്യയിലെ 90 ലക്ഷത്തോളം ആളുകള്‍ കഴിയുന്ന നഗരമാണിത്.


കേരളത്തിൽ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്നു ആരോഗ്യ കേന്ദ്രങ്ങൾ അറിയിച്ചു. എന്നാൽ രണ്ടാമതൊരു കേസ് റിപ്പോർട്ട് ചെയ്തത് ചെറിയ ആശങ്കയുണ്ടാക്കി. എന്നാൽ തൃശ്ശൂരിലെയും ആലപ്പുഴയിലെയും രോഗികൾ സുഖം പ്രാപിക്കുന്നതായാണ് റിപ്പോർട്ട്. എന്നാലും ആശങ്ക ഒഴിയും വരെ സംസ്ഥാനത്തെങ്ങും നിയന്ത്രണങ്ങൾ തുടരും. ജില്ലകളിൽ രണ്ടു ആശുപത്രികളിൽ ചികിത്സക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശങ്ങൾ പാലിക്കുക എന്നതാണ് എല്ലാവരും ചെയ്യേണ്ടതെന്ന് ആരോഗ്യപ്രവർത്തകർ ഓർമിപ്പിക്കുന്നു.

Most Popular

Recent Comments