തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസ് എന്‍ഐഎ അന്വേഷിക്കാനുള്ള തീരുമാനം സ്വാഗതാര്‍ഹമെന്ന് കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍. സിബിഐയും റോയും അന്വേഷിക്കണമെന്നും മുല്ലപ്പള്ളി.
കോണ്‍സുലേറ്റ് ലേബലില്‍ ഉള്ള സ്വര്‍ണക്കള്ളക്കടത്ത് എന്‍ഐഎ അന്വേഷിക്കാന്‍ ഇന്ന് വൈകീട്ടാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടത്. കഴിഞ്ഞ ദിവസങ്ങളില്‍ കേസ് സംബന്ധിച്ച് പ്രാഥമിക വിവരങ്ങള്‍ എന്‍ഐഎ ശേഖരിച്ചിരുന്നു.ദേശീയ സുരക്ഷയെ ബാധിക്കുന്ന കേസാണിതെന്ന പരിഗണനയിലാണ് എന്‍ഐഎ അന്വേഷിക്കുക.
യുഎഇ പോലുള്ള ഇന്ത്യയുടെ സുഹൃദ് രാഷ്ട്രവുമായുള്ള ബന്ധത്തിന് കോട്ടം തട്ടാതിരിക്കാന്‍ കൃത്യമായ അന്വേഷണം ആവശ്യമുണ്ട്. അതുകൊണ്ട് തന്നെ പ്രധാനമന്ത്രി നരേന്ദ്രമോദിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും കേസിന്റെ വിശദാംശങ്ങള്‍ തേടിയിരുന്നു. കസ്റ്റംസ് അന്വേഷണത്തിന്റെ കൂടെയാണ് എന്‍ഐഎയും അന്വേഷിക്കുക.