സമ്പര്‍ക്കത്തില്‍ 133, ആകെ 339

0

സംസ്ഥാനത്ത് ഇന്ന് 339 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇവരില്‍ 117 പേര്‍ വിദേശത്ത് നിന്നും 74 പേര്‍ ഇതര സംസ്ഥനങ്ങളില്‍ നിന്നും വന്നവരാണ്. 133 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും കോവിഡ് സ്ഥിരീകരിച്ചു. ഉറവിടം അറിയാതെ 7 പേരുണ്ട്. പൂന്തുറയില്‍ സംസ്ഥാനത്തെ ആദ്യ സൂപ്പര്‍ സ്‌പ്രെഡ്.

രോഗമുക്തി നേടിയവര്‍ -149

ഇന്നത്തെ രോഗികള്‍ ജില്ല തിരിച്ച്

തിരുവനന്തപുരം -95
കൊല്ലം -10
കോട്ടയം -7
പത്തനംതിട്ട -7
ഇടുക്കി -20
ആലപ്പുഴ -22
എറണാകുളം -12
തൃശൂര്‍ -27
പാലക്കാട് -50
മലപ്പുറം -55 -(ഇതില്‍ 21 പേരും പൊന്നാനിയില്‍ നിന്ന്)
കോഴിക്കോട് -8
വയനാട് -7
കണ്ണൂര്‍ -8
കാസര്‍കോട് -11

ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ -471

നഗരങ്ങള്‍ കേന്ദ്രീകരിച്ച് മള്‍ട്ടിപ്പിള്‍ ക്ലസ്റ്റര്‍ രൂപം കൊള്ളാനും സൂപ്പര്‍ സ്‌പ്രെഡിലേക്ക് നയിക്കാനും സാധ്യതയുണ്ട്.

ലോകാരോഗ്യ സംഘടനയുടെ പുതിയ റിപ്പോര്‍ട്ട് പ്രകാരം രോഗ വ്യാപന സാധ്യത വര്‍ധിച്ചു. വായു സഞ്ചാരമുള്ള മുറികളില്‍ കഴിയണം