കൊച്ചി കേരള ഫിഷറീസ്-സമുദ്രപഠന സര്‍വ്വകലാശാല (കുഫോസ്) ജൂണ്‍ 27 ന് നടത്തിയ വിവിധ പോസ്റ്റ് ഗ്രാജേറ്റ് കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. ഫിഷറീസ് ഫാക്കല്‍റ്റയില്‍ മാസ്റ്റര്‍ ഓഫ് ഫിഷറീസ് സയന്‍സ് (എം,എഫ്.എഫ്.സി) കോഴ്‌സിനുള്ള പ്രവേശന പരീക്ഷയില്‍ 89 ശതമാനം മാര്‍ക്ക് നേടിയ ഐശ്വര്യ എസ് ( റോള്‍ നമ്പര്‍ -20011052) ഒന്നാം റാങ്ക് നേടി.
സമുദ്രപഠന വിഭാഗത്തില്‍ എം.എസ്.സി (എണ്‍വയര്‍മെന്റ് സയന്‍സ് / ഡിസാസ്റ്റര്‍ മാനേജ്‌മെന്റ്) പ്രവേശന പരീക്ഷയില്‍ 86 ശതമാനം മാര്‍ക്ക് നേടിയ നവനീത ജി ( റോള്‍ നമ്പര്‍-20065151) ഒന്നാം റാങ്ക് നേടി. എം. എസ്.സി- ഫുഡ് സയന്‍സില്‍ 88 ശതമാനം മാര്‍ക്ക നേടിയ മുഹമ്മദ് ഷബീറിനാണ് ( റോള്‍ നമ്പര്‍-20065150) ഒന്നാം റാങ്ക്. എം. എസ്.സി- മറൈന്‍ ബയോളജി / ബയോടെക്‌നോളജി പ്രവേശന പരീക്ഷയില്‍ 72 ശതമാനം മാര്‍ക്ക് നേടിയ ആബിഷ ബിയും ( റോള്‍ നമ്പര്‍-20062074) എം. എസ്.സി- മറൈന്‍ മൈക്രോബയോളജിയില്‍ 74 ശതമാനം മാര്‍ക്ക് നേടി വൈഷണവി രാജേഷും ( റോള്‍ നമ്പര്‍-20065134) ഒന്നാം റാങ്ക് നേടി.
മറ്റ് കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷാ ഒന്നാംറാങ്കുകള്‍ ഇപ്രകാരമാണ്.
എം. എസ്.സി- മറൈന്‍ കെമിസ്ട്രി / എര്‍ത്ത് സയന്‍സ് – യദുനാഥ് കെ ( റോള്‍ നമ്പര്‍-20071075),
എം. എസ്.സി- സ്‌ററാറ്റിക്‌സ് – റേഷ്മ സൂസന്‍ ജോര്‍ജ് ( റോള്‍ നമ്പര്‍-20041009),
എം.ടെക് – സന്ദീപ് ബാലന്‍ ( റോള്‍ നമ്പര്‍-20081009),
എല്‍.എല്‍.എം-മാരിടൈം ലോ -സീതാലക്ഷ്മി കെ ( റോള്‍ നമ്പര്‍-20091010).
എം. എസ്.സി- ക്‌ളൈമറ്റ് സയന്‍സ് – അജിത്ത് ബേബി ( റോള്‍ നമ്പര്‍-20021033),
എം. എസ്.സി- റിമോട്ട് സെന്‍സിങ്ങ്/ ഫിസിക്കല്‍ ഓഷ്യനോഗ്രഫി – അപര്‍ണ സി ( റോള്‍ നമ്പര്‍-20021034),
വിശദമായ റാങ്ക് ലിസ്റ്റ് കുഫോസ് വെബ് സൈറ്റില്‍ (www.kufos.ac.in) പ്രസീദ്ധീകരിച്ചിട്ടുണ്ട്. ആഗസ്റ്റ് മൂന്നാം വാരത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ കോവിഡ് -19 മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് പ്രവേശന നടപടികള്‍ പൂര്‍ത്തീകരിക്കുമെന്ന് രജിസ്ട്രാര്‍ ഡോ.ബി.മനോജ്കുമാര്‍ അറിയിച്ചു.